ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Thursday, September 5, 2024 5:56 AM IST
കൊ​ല്ലം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ ച​ട്ടി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി ക​മാ​ൽ ഹു​സൈ​ൻ (25 ) നെ ​അ​റ​സ്റ്റി​ലാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഓ​ണം സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി​ചെ​യ്തു​വ​രു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ ക​മാ​ൽ ഹു​സൈ​ൻ.


പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ദ്യം, മ​യ​ക്ക് മ​രു​ന്ന് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ
സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം.ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ്, കൊ​ല്ലം - 0474-2767822, എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ - 9400069439, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ - 9400069440.