കൊല്ലം: ഒന്നാം വാർഷിക പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ ഓണാഘോഷത്തോടെ കാക്കോട്ടുമൂല ഗവ.യുപി സ്കൂളിൽ ഓണം ആഘോഷിച്ചു. മെഗാ തിരുവാതിര അവതരിപ്പിച്ചു. വടംവലി മത്സരവും സംഘടിപ്പിച്ചു. ഓണസദ്യ നൽകി. പിടിഎ പ്രസിഡന്റ് അജയകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
എസ്എംസി ചെയർമാൻ ഉദയകുമാർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ എ. ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, എസ്ആർജി കൺവീനർ ഡോ. എസ്. ദിനേശ് അധ്യാപകരായ എസ്. മനോജ് , ആർ. ബിന്ദു, ശ്രീദേവി, മഞ്ജുഷ മാത്യു, ജെസി, ഗ്രീഷ്മ, തഹസീന, അമൃത രാജ്, ഷീന ശിവാനന്ദൻ, സന്ധ്യാ റാണി, ബിജി,അൻസ, ശാരിക, ആമിന, ഇന്ദു എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.