ഓണം ഫെസ്റ്റ് നറുക്കെടുപ്പ്; പണം തിരികെ നൽകും
1461435
Wednesday, October 16, 2024 5:24 AM IST
പുനലൂർ: സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 13 വരെ നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ഫെസ്റ്റിന്റെ സംഘാടകർ അറിയിച്ചു.
ഇതിനായി 22, 23 തീയതികളിൽ പ്രത്യേക ക്യാമ്പ് നടത്തും. അസൽ രസീതുമായി വരുന്നവർക്ക് പണം തിരികെ നൽകും. ഫെസ്റ്റിന്റെ സമാപന ദിവസമായ13 നാണ് നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്.
എന്നാൽ താമരപ്പള്ളി വാർഡ് കൗൺസിലർ എൻ. സുന്ദരേശൻ ഭാഗ്യക്കുറി വകുപ്പിൽ നൽകിയ പരാതിയെ തുടർന്ന് പുനലൂർ പോലീസ് നറുക്കെടുപ്പ് നിർത്തിവയ്പിക്കുകയായിരുന്നതായി ഫെസ്റ്റ് സംഘാടകരായ ഗോവിന്ദൻ, സതീഷ്, ജിഷ്ണു എന്നിവർ പറഞ്ഞു.