സംസ്ഥാന ശരീര സൗന്ദര്യ മത്സരം പന്മന ഇടപ്പള്ളിക്കോട്ടയിൽ 16 ന്
1514385
Saturday, February 15, 2025 5:29 AM IST
ചവറ: കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ശരീര സൗന്ദര്യ മത്സരം 16 ന് പന്മന ഇടപ്പള്ളിക്കോട്ട വലിയം സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. 15-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന മത്സരം ചവറയില്‍ നടക്കുന്നത്.
350 ഓളം പേര് പങ്കെടുക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ഡിബിബിഎകെ പ്രസിഡന്റ് എം.ജെ. ജയകുമാര്‍, സെക്രട്ടറി വി.എം. സനോബര്‍ എന്നിവര്‍ ചവറയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
സീനിയര്‍, സബ് ജൂണിയര്‍, മാസ്റ്റേഴ്സ്, കിഡ്സ്, വനിതാ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സബ് ജൂണിയര്‍ വിഭാഗത്തില്‍ നാലും, ജൂണിയര്‍ വിഭാഗത്തില്‍ അഞ്ചും, മാസ്റ്റേഴ്സ് വിഭാഗത്തില്‍ രണ്ടും ഇനത്തിലാണ് മത്സരം.
മിസ്റ്റര്‍ കേരളക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും നല്‍കും. നാലിന് നടക്കുന്ന പൊതുസമ്മേളനം സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്മാന് ഇ. യൂസഫ് കുഞ്ഞ് അധ്യക്ഷനാകും.
ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് കമ്പനി സിഇഒ ഫിറോസ് നല്ലാന്തറയില്‍ മുഖ്യാതിഥിയാകും.
രാത്രി ഏഴ് മുതല്‍ മത്സരം ആരംഭിക്കും. മുന്‍ രക്ഷാധികാരി ശങ്കരനാരായണപിള്ള, ജനറല്‍ കണ്‍വീനര്‍ സി.പി. സുധീഷ് കുമാര്‍, ദേശീയ ട്രഷര്‍ എം.ജെ ജയകുമാര്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.