നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്
1535121
Friday, March 21, 2025 5:59 AM IST
നാടൻ ഭക്ഷ്യധാന്യ ഉത്പാദനത്തിനും വിപണനത്തിനും മുൻതൂക്കം
കൊല്ലം: നാടൻ ഭക്ഷ്യധാന്യങ്ങൾ അടക്കം ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുള്ള ബൃഹത്തായ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അവതരിപ്പിച്ച ബജറ്റിലാണ് ഇത്തരത്തിലുള്ള വ്യത്യസ്ഥമായ നിർദേശങ്ങൾ ഉള്ളത്. ഈ സാമ്പത്തിക വർഷം 1000 ഹെക്ടറിൽ കൂടി നെൽകൃഷി വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ലേബലിൽ കതിർമണി എന്ന പേരിൽ നാടൻ മട്ടയരി വിപണിയിൽ എത്തിയും. പദ്ധതിക്ക് മൂന്നു കോടി രൂപ വകയിരുത്തി.
നിലവിൽ ജില്ലാ പഞ്ചായത്ത് ഉത്പാദിക്കുന്ന കൽപ്പകം വെളിച്ചെണ്ണയുടെ വിപണനം വിപുലീകരിക്കാൻ 50 ലക്ഷവും ഉൾപ്പെടുത്തി. കുരിയോട്ടുമല ഫാമിൽ ഐസ്ക്രീം നിർമാണ യൂണിറ്റ് പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. മേയിൽ ‘ഈസ്റ്റേൺ ഹിൽ’ വിപണിയിൽ എത്തിക്കാൻ സാധിക്കും.
ഐസ് ക്രീം ഉത്പാദനത്തിന് 10 ലക്ഷം രൂപയും വകയിരുത്തി. കുരിയോട്ടുമല ഫാമിൽ കിടാരികളെ വളർത്തി മാസം ഉത്പാദിപ്പിച്ച് വിപണനം നടത്തും. ഇതിനായി ആധുനിക സ്ലാട്ടർ ഹൗസും ആരംഭിക്കും.
ഫാം ടൂറിസം പദ്ധതി വ്യാപിപ്പിക്കാൻ മേയിൽ ഫാം ഫെസ്റ്റ് നടക്കും. ഇതിനായി 25 ലക്ഷം രൂപ ഉൾപ്പെടുത്തി. വിദ്യാർഥികൾക്കായി കാർഷിക മാസിക തയാറാക്കുന്നതിനു 25 ലക്ഷം വകയിരുത്തി. കേര കൃഷി വ്യാപനത്തിന് 60 ലക്ഷവും കോട്ടുക്കൽ, കരുനാഗപ്പള്ളി ഫാമുകളിൽ കരിമ്പ് കൃഷി വ്യാപിപ്പിക്കാൻ 25 ലക്ഷവും ഉൾപ്പെടുത്തി. സ്കൂളുകളിലും കോളജുകളിലുമടക്കം കശുമാവ് കൃഷി വ്യാപിപ്പിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്.
കോഴിത്തീറ്റ ഉത്പാദിപ്പിക്കും
ആയൂർ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്ന് ക്വയിലോൺ ചിക്കൻ ഫീഡ്സ് എന്ന ലേബലിൽ കോഴിത്തീറ്റ ഉത്പാദിപ്പിച്ച് മാർക്കറ്റിൽ എത്തിക്കും. ഇതിനായി ഒരു കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. തെരുവ് നായ്ക്കളെ പാർപ്പിക്കാൻ കുരിയോട്ടുമലയിൽ ഡോഗ് ഷെൽട്ടർ ഹോമി െ ന്റ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അടുത്ത വർഷം പൂർത്തികരിക്കുന്ന പദ്ധതിക്ക് അരക്കോടി വകയിരുത്തി. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ കുരിയോട്ടുമലയിൽ എബിസി സെന്റർ ആരംഭിക്കാനും ബജറ്റിൽ വിഭാവനം ചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് ഫാമുകളിൽ മത്സ്യ കൃഷി വ്യാപിപ്പിക്കും. വനിതകൾക്ക് മത്സ്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്ക് ധനസഹായം നൽകും. ഗ്രാമീണ കുളങ്ങൾ മാലിന്യ മുക്തമാക്കി കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കുന്ന പദ്ധതിക്കായി 1.5 കോടി ഉൾപ്പെടുത്തി.
ഗ്രാമീണ തോടുകളെ മാലിന്യ മുക്തമായി നീരൊഴുക്ക് സുഗമമാക്കാനും പദ്ധതിയുണ്ട്. പട്ടികജാതി കോളനികളിൽ മണ്ണൊലിപ്പ് തടയാൻ സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് 2.5 കോടിയും വകയിരുത്തി.
ആർട്ടിഫിഷ്യൽ ഗാർഡനൊരുക്കും
കോട്ടുക്കൽ ഫാമിൽ ഫാം ടൂറിസത്തി െ ന്റ ഭാഗമായി ആർട്ടിഫിഷ്യൽ ഗാർഡൻ ഒരുക്കും. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ഒപ്പം സിനിമ-സീരിയലുകളുടെ ചിത്രീകരണത്തിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാർഡൻ നിർമാണം. ഇതിന് അഞ്ച് കോടിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കുരിയോട്ടുമലയിൽ 300 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയവും ഡോർമിറ്ററിയും ഒരുക്കുന്നു. പദ്ധതി പൂർത്തികരണത്തിന് 2.85 കോടി രൂപയും വകയിരുത്തി.മിനി വ്യവസായ എസ്റ്റേറ്റുകളിൽ വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോം നിർമാണ യൂണിറ്റ് ആരംഭിക്കും. ജില്ലയിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സംരംഭകത്വ സംഗമം സംഘടിപ്പിക്കും. യുവ സംരംഭകർക്ക് നൂതന ആശയ പദ്ധതികൾ ഏറ്റെടുക്കാൻ യൂത്ത് ടെക്കും സംഘടിപ്പിക്കും.
തൊഴിൽമേള നടത്തും
ജില്ലയിലെ യുവതി - യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കാൻ തൊഴിൽ മേള സംഘടിപ്പിക്കും. 150 ൽപ്പരം കമ്പനികൾ മേളയിൽ പങ്കെടുക്കും. പദ്ധതിക്ക് 25 ലക്ഷം വകയിരുത്തി. വ്യവസായ വകുപ്പുമായി സഹകരിച്ച് ചെറുകിട വ്യവസായ സംരഭകരുടെയും കുടുംബശ്രീ ഗ്രൂപ്പുകളുടെയും ഉത്പന്ന പ്രദർശന വിപണന മേളയും സംഘടിപ്പിക്കും. ഖാദി ഉത്പന്ന യൂണിറ്റുകൾക്ക് പ്രോത്സാഹനത്തിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും ബജറ്റിലുണ്ട്
ഫിറ്റ് ഗേൾസ് പദ്ധതി വരുന്നു
സമൂഹ മാധ്യമങ്ങളിൽ വരുന്ന തെറ്റായ സന്ദേശങ്ങൾക്ക് വശംവദരാക്കുന്ന വിദ്യാർഥിനികൾക്ക് സ്കൂൾ തലത്തിൽ അവബോധം നൽകാൻ ഫിറ്റ് ഗേൾസ് പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തി െ ന്റ നേതൃത്വത്തിലുള്ള 48 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും. പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തി െ ന്റ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ജൂഡോ, കരാട്ടെ എന്നിവ പരിശീലിപ്പിക്കുന്ന പദ്ധതിയുമുണ്ട്. വനിതകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഗൃഹശ്രീ, സ്വയംപ്രഭ പദ്ധതികൾ തുടരും. ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായ വനിതകൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലാബുകൾ ആരംഭിക്കാൻ സഹായം നൽകുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പെറ്റ് സ്കാൻ യൂണിറ്റ് തുടങ്ങും
കാൻസറി െ ന്റ വിദൂര സാധ്യതകൾ പോലും മനസിലാക്കാൻ സാധിക്കുന്ന പെറ്റ് സ്കാൻ യൂണിറ്റ് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കാൻ അരക്കോടി വകയിരുത്തി.വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിന് എത്തുന്ന സ്ത്രീകൾക്ക് പ്രസവാനന്തര കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി തുടരും. ആശുപത്രിയിൽ എത്തുന്ന എല്ലാ ഗർഭിണികൾക്കും പോഷകാഹാരം നൽകുന്ന പദ്ധതിയും ബജറ്റിലുണ്ട്.
ആശുപത്രിയിലെ ഓട്ടിസം ക്ലിനിക്ക് പ്രവർത്തനം തുടരും. ജില്ലാ ഹോമിയോ ആശുപത്രിയിൽ ലിഫ്റ്റ്, റാമ്പ്, ടോയ് ലറ്റ് എന്നിവ സ്ഥാപിക്കാൻ 50 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.