സലാം പണിക്കേത്തിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം
1535126
Friday, March 21, 2025 5:59 AM IST
ചവറ : സിപിഎം മുൻ ഏരിയ കമ്മിറ്റിഅംഗവും,ദീർഘനാൾ ലോക്കൽ സെക്രട്ടറിയും,വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റും ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പ്രസിഡന്റുമായിരുന്ന സലാം പണിക്കേത്തിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ചവറയിൽ ആചരിച്ചു.
കുറ്റിവട്ടത്തും,എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലുംപതാകഉയർത്തലും പുഷ്പാർച്ചനയും നടന്നു. കുറ്റിവട്ടത്ത് നടന്ന അനുസ്മരണസമ്മേളനംഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ജെ .അനിൽ അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി അഹമ്മദ് മൻസൂർ, ജില്ലാ കമ്മിറ്റി അംഗം ജി .മുരളീധരൻ, ഏരിയ സെക്രട്ടറി ആർ .രവീന്ദ്രൻ, കെ .മോഹനക്കുട്ടൻ, ആർ .സുരേന്ദ്രൻ പിള്ള, എ .വിജയൻനായർ,ആർ .രാമചന്ദ്രൻ പിള്ള, പി. കെ.ഗോപാലകൃഷ്ണൻ, എസ്. സന്തോഷ്, എം.വി.പ്രസാദ്, അമീർ എന്നിവർ പ്രസംഗിച്ചു.