ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1535436
Saturday, March 22, 2025 6:45 AM IST
അഞ്ചൽ : സെന്റ് ജോൺസ് കോളജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുനലൂർ എക്സൈസ് ഓഫീസ് സർക്കിൾ ഇൻസ്പെക്ടർ ജെ.റെജി ക്ലാസുകൾ നയിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.നിഷ തോമസ് അധ്യക്ഷത വഹിച്ചു.
ബോട്ടണി വിഭാഗം അധ്യക്ഷൻ ജെറി.സി. ജാക്സൺ, സ്റ്റാഫ് അഡ്വൈസർ ഡോ. ഷിജോ.വി.വർഗീസ്, സുജിത്ത് എന്നിവർ പ്രസംഗിച്ചു.