നഗരത്തെ മാലിന്യമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് പുനലൂർ നഗരസഭാ ബജറ്റ്
1535438
Saturday, March 22, 2025 6:45 AM IST
പുനലൂർ: നഗരത്തെ മാലിന്യമുക്ത നഗരമാക്കി മാറ്റുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. മാർക്കറ്റ് നവീകരണത്തിനും ബയോഗ്യാസ് പ്ലാന്റിനും പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. 12,24,360425 രൂപ വരവും 1121359250 രൂപ ചെലവും 103001175 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അവതരിപ്പിച്ചത്.
പൊതുകളിസ്ഥലങ്ങൾക്കും പ്രാധാന്യം നൽകും. ഗ്രന്ഥശാലകൾക്കും ക്ലബുകൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. മാലിന്യട്രീറ്റ്മെന്റ് പ്ലാന്റും യാഥാർഥ്യമാക്കുമെന്നും ബജറ്റിൽ പറഞ്ഞു. ശബരിമല ഇടത്താവളത്തിന് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റ് നവീകരിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപ വകയിരുത്തി. ചെയർ പേഴ്സൺ പുഷ്പലതയുടെ അധ്യക്ഷതയിലാണ് ബജറ്റ് അവതരിപ്പിച്ചത്.