ദക്ഷിണ മേഖല അസി. ഡ്രഗ്് കൺട്രോൾ ഓഫീസ് കാര്യാലയം യുവമോർച്ച ഉപരോധിച്ചു
1535721
Sunday, March 23, 2025 6:33 AM IST
കൊല്ലം : കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി ലഹരി മരുന്നിനെതിരെ പോരാടുമ്പോൾ ഡ്രഗ് കൺട്രോൾ ഓഫീസിലെ ഉദ്യോഗസ്ഥർ അതിനു വിപരീതമായി പ്രവർത്തിക്കുകയണെന് ആരോപിച്ച് യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ദക്ഷിണ മേഖല അസി.ഡ്രഗ് കൺട്രോൾ ഓഫീസ് ഉപരോധിച്ചു.
ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പുഴ, ബിജെപി കിളികല്ലൂർ മണ്ഡലം പ്രസിഡന്റ് സജു ഓട്ടുപുരയ്ക്കൽ,
യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം അഭിരാം, മണ്ഡലം പ്രസിഡന്റ് ജിത്തു കൊറ്റംങ്കര, ബിജെപി നേതാക്കളായ ശ്രീജ ചന്ദ്രൻ, ഉമേഷ് , ഗണേഷ് യുവമോർച്ച നേതക്കളായ അജിത്തുണ്ണി, മഹേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.