അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ ‘വിമുക്തി മന്ത്ര' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി
1582022
Thursday, August 7, 2025 6:20 AM IST
അഞ്ചല്‍ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ മാജിക്കിലൂടെയും, ഹ്രസ്വ ചിത്രങ്ങളിലൂടെയും കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരും പത്തനാപുരം ഗാന്ധിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രശസ്ത മജീഷ്യന്‍ സാമ്രാജ് നടത്തുന്ന 'വിമുക്തി മന്ത്ര' ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിലെ നല്ലപാഠം ക്ലബ് ആന്റിനാര്‍ക്കോട്ടിക് ക്ലബ്, സോഷ്യല്‍ സര്‍വീസ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ നടന്നു.
ജീവിതം ഒരു തെരഞ്ഞെടുപ്പാണ് .ഇന്ന് നല്ലത് തെരഞ്ഞെടുക്കൂ, നല്ലതായി ജീവിക്കൂ' എന്ന സന്ദേശം മജീഷ്യന്‍ സാമ്രാജ് കുട്ടികള്‍ക്ക് നല്കി. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, വൈസ് ചെയര്മാന് കെ.എം മാത്യു, ജനറല്‍ അക്കാഡമിക് കോഡിനേറ്റര്‍ പി.ടി. ആന്റണി, ഗാന്ധിഭവന് സിഇഒ വിന്‍സെന്റ് ഡാനിയേല്‍, കോ ഓര്‍ഡിനേറ്റര്‍ സോമന് പിള്ള എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
നല്ലപാഠം ടീച്ചേഴ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ബി. ഗീതാകുമാരി, ദീപ എസ്. പോള്‍, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീഹരി സുരേഷ്, ആര്. മയൂഖ, ആന്റിനാര്ക്കോട്ടിസ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍പി.പി. ഷാഹിന, സോഷ്യല്‍ സര്‍വീസ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ രശ്മി മേരി തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.