അഷ്ടമുടി കായൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
1581476
Tuesday, August 5, 2025 7:22 AM IST
ചവറ : തെക്കുംഭാഗം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അഷ്ടമുടി കായൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി. പഞ്ചായത്തിലെ 13 വാർഡുകളിലേയും കായൽ തീരങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേന പ്രവർത്തകർ എം എസി എഫിലേക്ക് മാറ്റി. പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുബശ്രീ, മത്സ്യത്തൊഴിലാളികൾ, കക്കതൊഴിലാളികൾ, യുവജന സംഘടനകൾ, കടത്ത് ജീവനക്കാർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സജുമോൻ, അപർണ, സന്ധ്യമോൾ, ജനപ്രതിനിധികളായ പ്രദീപ് എസ് പുല്യാഴം, ഉണ്ണികൃഷ്ണപിള്ള, ബേബി മഞ്ചു, സീതാലക്ഷ്മി, അനിൽകുമാർ, മീന, സ്മിത, സിന്ധു എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി റ്റി .ശിവകുമാർ പദ്ധതി വിശദീകരിച്ചു. കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ എൻഫോഴ്സ്മെന്റ്സ്ക്വാഡ് പ്രവർത്തനവും തുടർന്നു വരുന്നുണ്ട്.