പരവൂരിൽ ആരോഗ്യമന്ത്രിക്ക് നേരേ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
1581477
Tuesday, August 5, 2025 7:22 AM IST
പരവൂർ:ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെപരവൂരിൽ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ വൈകുന്നേരം അഞ്ചോടെ പരവൂർ പൊഴിക്കര റോഡിൽ കുറുമണ്ടൽ എൽ പി സ്കൂളിന് സമീപംവച്ചായിരുന്നുമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി വീശൽ.
പൊഴിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.
മന്ത്രിക്കൊപ്പമുണ്ടായിരുന്നപോലീസ് സംഘം പ്രവർത്തകരെ സ്ഥലത്തു നിന്നുംനീക്കി.യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് വിജയ് പരവൂർ, സെക്രട്ടറി വിഷ്ണു ശ്യാം, അൻസി, സപ്ഹീൽ, ബിൻ വിജയൻ എന്നിവർ നേതൃത്വം നൽകി.