വിദേശത്ത് മരണമടഞ്ഞ യുവാവിന്റെ സംസ്കാരം ഇന്ന്
1581290
Monday, August 4, 2025 10:53 PM IST
ചവറ: അബുദാബിയിൽ അന്തരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉറക്കത്തിൽ ഹൃദയാഘാതം മൂലമാണ് യുവാവ് മരണമടഞ്ഞതെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
നീണ്ടകര പല്ലാടിക്കൽ കിഴക്കതിൽ പരേതരായ വിജയന്റെയും തങ്കമണിയുടെയും മകൻ സജു വിജയന്റെ(45) മൃതദേഹം ആണ് ഇന്ന് രാവിലെ 11 ഓടെ വീട്ടിലെത്തിക്കുക. സംസ്കാരം വിട്ടുവളപ്പിൽനടക്കും. ഭാര്യ: സുജ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.