പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ
1581085
Monday, August 4, 2025 12:41 AM IST
കൊട്ടാരക്കര: പത്തനംതിട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ഹരിമന്ദിരത്തിൽ ആനന്ദ ഹരിപ്രസാദ് (50)നെ ആണ് കുടുംബ വീടിന് മുന്നിലുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ പുലർച്ചെ കണ്ടെത്തിയത്.
ഹരിയുടെ മാതാവ് ഓമനയമ്മയുടെ മരണാന്തര ചടങ്ങുകൾ രണ്ടു ദിവസം മുൻപ് കുടുംബവീടായ നീലേശ്വരത്ത് നടന്നിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു ഇദ്ദേഹം. ആനന്ദഹരിപ്രസാദും കുടുംബവും നെടുവത്തൂരിലുള്ള വാടക വീട്ടിലായിരുന്നു താമസം. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ: സ്വപ്ന. മക്കൾ: സ്വാന്തന, അഗ്നിവേശ്, അഗ്നിശിഖ.