ദൃശ്യവിരുന്നൊരുക്കി പ്രാർഥനാഗാനം
1581246
Monday, August 4, 2025 6:26 AM IST
കുണ്ടറ : ബഥനിസന്യാസിനി സമൂഹത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കുണ്ടറ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പ്രാർഥനാ ഗാനം ദൃശ്യവിരുന്നൊരുക്കി.
സിസ്റ്റർ പൂർണിമ എസ്ഐസി യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളായ എയ്ഞ്ചൽ മരിയ റെബിൻ, ആത്മജ, നേഹ, ആരാധിക, ആദിലക്ഷ്മി, കൃഷ്ണേന്ദു, പവിത്ര, ശ്രീബാല എന്നിവരാണ് പ്രാർഥനാഗാനം ആലപിച്ചത്.