കേരള പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ധർണ നടത്തി
1581467
Tuesday, August 5, 2025 7:22 AM IST
കുളത്തൂപ്പുഴ : ഇടക്കാല ആശ്വാസം ശമ്പളത്തിൽ നിന്നും പിടിക്കാൻ പാടില്ല എന്ന് ആവശ്യപ്പെട്ടു കൊണ്ട് കുളത്തൂപ്പുഴ ആർ പി എൽ ഓഫീസിന്റെ മുൻപിൽ കേരള പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് - ഐഎൻടിയുസിഐയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ധർണ നടത്തി.
തൊഴിലാളികൾക്ക് നൽകേണ്ട ഇടക്കാല ആശ്വാസത്തിൽ നിന്നും തുക തിരിച്ചു പിടിക്കാനുള്ള മാനേജ്മെന്റ് തീരുമാനം ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു ധർണ. ഐഎൻടിയുസി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാബു ഏബ്രഹാം ധർണ ഉദ്ഘാടനം ചെയ്തു. ജെ.ഗോപാൽ, കുമാരവേൽ, ഐ.ഗോപാൽ, അയ്യപ്പൻ, മഹേന്ദ്രൻ, അണ്ണാമലൈ, ഇന്ദ്രൻ, രാജഗോപാൽ, എ. എസ്.നിസാം എന്നിവർ പ്രസംഗിച്ചു.