ഒ. മാധവൻ ഫൗണ്ടേഷന് ഇക്കോ ആംബുലൻസും ടൂവീലർ ആംബുലൻസും കൈമാറി
1580890
Sunday, August 3, 2025 6:17 AM IST
കൊല്ലം: ഒ. മാധവൻ ഫൗണ്ടേഷൻ റീഹാബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സിഎസ്ആർ ഫണ്ടിൽ നിന്നും കെഎസ്എഫ്ഇ അനുവദിച്ച ഇക്കോ ആംബുലൻസ്, ടൂവീലർ ആംബുലൻസ് എന്നിവയുടെ താക്കോൽ കൊല്ലം പ്രസ് ക്ലബിൽ വച്ച് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം. മുകേഷ് എംഎൽഎക്ക് കൈമാറി.
ഫൗണ്ടേഷൻ ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ എ ജി എം ജി. വിനോദ് കുമാർ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് വി. ജയകൃഷ്ണൻ ,സെക്രട്ടറി സനൽ .ഡി. പ്രേം, എന്നിവർ പ്രസംഗിച്ചു.
ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പി. കെ. സുധീർ, ഡോ. സനൽകുമാർ, അഡ്വ. ജി. ശുഭദേവൻ, എസ്. സുദേവ്, എം. മണികണ്ഠൻ, ആർ. വൈശാഖ്, നാസിമുദീൻ, ശ്രീലക്ഷ്മി സജിത്ത്, കണ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.