തെന്മലയില് വനപാലകർ അവകാശ സംരക്ഷണ സമരം സംഘടിപ്പിച്ചു
1581463
Tuesday, August 5, 2025 7:22 AM IST
തെന്മല : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മലയില് അവകാശ സംരക്ഷണ സമരം സംഘടിപ്പിച്ചു.
ഡ്യൂട്ടി റസ്റ്റ് ഉത്തരവ് പുനസ്ഥാപിക്കുക,തടസപ്പെട്ട ബിഎഫ്ഒ പ്രമോഷൻ പുനരാരംഭിക്കുക, വാച്ചർ തസ്തികയുടെ പേര് കാലാനുസൃതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തെന്മല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരം സംഘടിപ്പിച്ചത്.
ഡിപ്പോ ജംഗ്ഷനിൽ നിന്നും തെന്മല ടൗൺ ചുറ്റിയെത്തിയ പ്രകടം ഡിഎഫ്ഒ ഓഫീസിന് മുമ്പില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന അവകാശ സംരക്ഷണ സമ്മേളനം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജൻ തമ്പി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം .എൻ. ലാൽ, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രദീപ്, യൂണിയൽ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് .ബിജു, ആർ.സി .അരുൺ ,ആർ .സജീവ്, പി.എസ് .ബിനു, ആര്. ബിനിൽ, വിഷ്ണു വിജയൻ ,എന്‍.കെ അനൂപ് എന്നിവർ പ്രസംഗിച്ചു