വ്യാസജയന്തിയും കുടുംബസംഗമവും നടത്തി
1581468
Tuesday, August 5, 2025 7:22 AM IST
കരുനാഗപ്പള്ളി :അഖിലകേരള ധീവര സഭ ടൗൺ കരയോഗത്തിന്റെനേതൃത്വത്തിൽ നടത്തിയ കുടുംബയോഗവുംവ്യാസ ജയന്തിആഘോഷവും സി .ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ടൗൺ പ്രസിഡന്റ് ടി .ഓമനക്കുട്ടൻഅധ്യക്ഷത വഹിച്ചു. സാമുദായത്തിൽ നിന്നുംവിവിധ മേഖലകളിൽമികവ് കാട്ടിയ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.അനിൽകുമാർ, എസ്പിമാരായ ഉജ്വൽകുമാർ,അമ്മിണിക്കുട്ടൻ ,ഏറ്റവും നല്ല വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ആർ.സുഭാഷ്, ഡോക്ടറേറ്റ് നേടിയ അഞ്ജലി മോഹൻ ,എപിപി രേവതി, ജൻ ഔഷധി ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ സുനിൽകുമാർ എന്നിവരെ മുൻ വ്യവസായ ഡയറക്ടർ ഡി .ചിദംമ്പരൻആദരിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. പദ്മകുമാർ നിർവഹിച്ചു.റിട്ട.ജഡ്ജി എസ് .സോമൻ, വേദവ്യാസ ഗ്രന്ഥശാല പ്രസിഡന്റ് എൽ. സ്കന്ദ ദാസ്, ടൗൺ കരയോഗം സെക്രട്ടറി ഡി .ലീലാകൃഷ്ണൻ , ട്രഷറർ ആർ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.