വിദേശമദ്യവും പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
1580889
Sunday, August 3, 2025 6:17 AM IST
കുളത്തൂപ്പുഴ: റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 54 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി.
വെള്ളില പതിനൊന്നാം മൈൽ ശ്രീവിലാസം വീട്ടിൽ ശ്രീജിത്ത് (41) ആണ് പോലീസ് പിടിയിലായത്.കുളത്തൂപ്പുഴ എസ് എച്ച് ഒയുടെ നിർദ്ദേശപ്രകാരം . സബ് ഇൻസ്പെക്ടർമാരായ ഷാജഹാൻ, വിനോദ്, എഎസ്ഐ സജീവ്, സിപിഒമാരായ സുബിൻ, വിനീഷ്, നന്ദു, അജിത്ത്, ഉബൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പതിനൊന്നാം മൈൽ വെള്ളില പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിന്റെ കാറിൽ നിന്ന് മദ്യവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മദ്യം 54 കുപ്പികളിലായി 23.6 ലിറ്റർ ഉണ്ടായിരുന്നു. മദ്യം കാറിൽ കൊണ്ടുനടന്ന് വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.