ലഹരിവിരുദ്ധ വിദ്യാര്‍ഥി ജാഗ്രതാസദസ് സംഘടിപ്പിച്ചു
1581462
Tuesday, August 5, 2025 7:22 AM IST
കൊല്ലം : കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി വിമുക്തി ദര്ശന് പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ വിദ്യാര്‍ഥി ജാഗ്രത സദസ് സംഘടിപ്പിച്ചു.
ലഹരി വിപത്തിനെതിരെ യുവതലമുറയ്ക്ക് ബോധ്യമുണര്ത്തുവാനും കലാലയങ്ങളുടെ പരിസരങ്ങളിലെ ലഹരി വിപണതന്ത്രങ്ങള്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും ലക്ഷ്യമാക്കിയാണ് ജാഗ്രതാ സദസ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കുട്ടികളുമായി സംവാദം, ബോധവത്കരണ ക്ലാസുകള്‍, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി. മേയര്‍ ഹണി ബെഞ്ചമിന്‍ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തു.
സമിതി രൂപത ഡയറക്ടര്‍ ഫാ. മില്‍ട്ടണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് യോഹന്നാന് ആന്റണി,പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഞ്ജലിനാ മൈക്കിള്‍ ,ജനറല്‍ സെക്രട്ടറി എ. ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക രക്ഷകര്‍ത്തൃ സംഘടനാ ഭാരവാഹികളും വിദ്യാര്‍ഥി പ്രതിനിധികളും സദസില്‍ പങ്കെടുത്തു.