ശൗചാലയം പൂട്ടിക്കെട്ടി; ജനം വലയുന്നു
1581243
Monday, August 4, 2025 6:26 AM IST
പുനലൂർ: താലൂക്കാശുപത്രിയ്ക്കു മുന്നിലുളള പൊതു ശൗചാലയം പൂട്ടിയിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വഴിയാത്രക്കാരും വരെ വലയുകയാണ്. താലൂക്കാശുപത്രിയ്ക്കു മുന്നിൽ റോഡു സൈഡിൽ കാണുന്ന ശൗചാലയമാണ് അടച്ചിട്ടിരിയ്ക്കുന്നത്. നൂറുകണക്കിന് വഴിയാത്രക്കാർക്ക് പ്രയോജനപ്രദമായിരുന്ന ശൗചാലയമാണ് പൂട്ടിയിരിക്കുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വഴിയാത്രക്കാരും വരെ ഇത് മൂലം ആശുപത്രിയ്ക്ക് ഉള്ളിലുള്ള ശൗചാലയങ്ങളെ ആശ്രയിക്കേണ്ടഅവസ്ഥയിലാണ്. വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന യാത്രക്കാരുടെ ആശ്രയമായിരുന്നു ഈ ശൗചാലയം. ഇതു വഴി ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് കടന്നുപോകുന്നത്.
അവർക്കെല്ലാം സഹായകമായിരുന്ന ശൗചാലയമാണ് യാതൊരു അറിയിപ്പും കൂടാതെ പൂട്ടിയത്. സംഭവത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ്.