മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു
1581465
Tuesday, August 5, 2025 7:22 AM IST
ചവറ : മടപ്പള്ളി അക്ഷരപ്പുര ഗ്രന്ഥശാല മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു.സുജിത് വിജയൻ പിള്ള എംഎൽ എ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്, കളരി പയറ്റിൽ സ്വർണ മെഡൽ നേടിയ ബാലപ്രതിഭകൾ, സംസ്ഥാന സർക്കാരിന്റെമികച്ച വില്ലേജ് ഓഫീസർ അവാർഡ് നേടിയ പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ അജയകുമാർ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
ഗ്രന്ഥശാലാ പ്രസിഡന്റ് ആർ .അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്രട്ടറി ബി .അനിൽകുമാർ, താലൂക്ക് കമ്മിറ്റി അംഗം ജി .ആർ . ഗീത, ബാലവേദി സെക്രട്ടറി സഹനസ് ഫാത്തിമ, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വസുദേവ് എന്നിവർ പ്രസംഗിച്ചു.