സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി
1581231
Monday, August 4, 2025 6:17 AM IST
മണ്ണൂർ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.
വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ച സ്ഥാനാർഥികൾക്ക് വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി.
സ്കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ, സിഇഒ, സിഡിഒ, എസ്എസ്ഒ സ്ഥാനങ്ങളിലേക്ക് അസ്ലം മുഹമ്മദ്, ആദ്യ, കീർത്തന, ബോവസ്, ശിവനന്ദ എന്നീ വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ മനോജ് കുഞ്ഞപ്പനെ പിടിഎ പ്രസിഡന്റായും പ്രവീണ ജോസഫിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ്അംഗങ്ങളെ സ്കൂൾ ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, പ്രിൻസിപ്പൽ റാണി ഉമ്മൻ ,വൈസ് പ്രിൻസിപ്പൽ സിജി എന്നിവർ അനുമോദിച്ചു.