വാക്കുതർക്കം; ദമ്പതികള്‍ക്ക് വെട്ടേറ്റു
1581473
Tuesday, August 5, 2025 7:22 AM IST
ചവറ : ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭാര്യക്കും ഭർത്താവിനും വെട്ടേറ്റു. തേവലക്കര പുലിക്കുളത്ത് വീട്ടിൽ രമണൻ, ലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പുലിക്കുളത്ത് വീട്ടിൽ അജയനെ (41) പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. മുൻ വൈരാഗ്യം മൂലം അജയന് രാത്രി വീട്ടിലെത്തി മുറ്റത്ത് നിന്നിരുന്ന രമണനെ അസഭ്യം പറഞ്ഞ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും മുതുകത്തും വെട്ടി പരിക്കേൽപ്പിച്ചു.
ഇത് കണ്ട് തടസം പിടിക്കാനെത്തിയ രമണന്റെഭാര്യ ലക്ഷ്മിയുടെതലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.