ഭരണഘടന സംരക്ഷണ പ്രാർഥന നടത്തി വിശ്വാസി സംഗമം
1581245
Monday, August 4, 2025 6:26 AM IST
വേങ്ങൂർ : ആയുർ വേങ്ങൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ സൺഡേസ്കൂൾ ദിനാഘോഷം പ്രാർഥനാ സംഗമമായി.
ഭരണഘടന ആനുശാസിക്കുന്ന സംരക്ഷണം ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഭരണാധികാരികൾ ഉറപ്പാക്കണമെന്ന് വിശ്വാസ പരിശീലനദിനം ഉദ്ഘാടനം ചെയ്തു. ഫാ .തോമസ് മുകളുവിള പറഞ്ഞു.
സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു തേക്കിൻകാട്ടിൽ അധ്യക്ഷനായിരുന്നു. ഇടവക ട്രസ്റ്റി ജേക്കബ് തൈക്കുളങ്ങര, അൻസി അച്ചൻകുഞ്ഞ്, അന്ന മറിയം ,ഷാജി എന്നിവർ നേതൃത്വം നൽകി.