ജനകീയ റിലേ ധർണയ്ക്ക് തുടക്കമായി
1581474
Tuesday, August 5, 2025 7:22 AM IST
ചാത്തന്നൂർ: അശാസ്ത്രീയമായ ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാതയ്ക്കെതിരേ ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ധർണയോടെ തിരുമുക്കിലെ ജനകീയ റിലേ ധർണആരംഭിച്ചു.തിരുമുക്കിലെ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുതുക്കിപ്പണിയുക,പരവൂർ - കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ റിലേധർണ സംഘടിപ്പിച്ചിട്ടുള്ളത്.
ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെ ധർണ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുനർനിർമിക്കുന്നതു വരെ ശക്തമായ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് ഉദ്ഘാടക പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി അധ്യക്ഷയായിരുന്നു.
പഞ്ചായത്ത് അംഗങ്ങളായ ടി.ദിജു , ടി.എം.ഇക്ബാൽ, ആർ.സന്തോഷ് ,ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, പി.കെ.വിജയനാഥ് ,ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ ,വികസന സമിതിയുടെ സമരസമിതി കൺവീനർ കെ.കെ.നിസാർ, ജി.പി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസമായ ഇന്ന് ചാത്തന്നൂർ വികസന സമിതിധർണ നടത്തും. രാവിലെ ആരംഭിക്കുന്ന ധർണ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആശ്രാമം ഭാസി, ടി.ദിജു,വി.സണ്ണി, ബിജൂ വിശ്വരാജൻ, എസ്.വി.അനിത്കുമാർ,ഷാലു വി.ദാസ് ,എൻ.സദാനന്ദൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും.