ഉമ്മൻചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാകില്ല: എൻ.കെ. പ്രേമചന്ദ്രൻ
1581480
Tuesday, August 5, 2025 7:22 AM IST
ചവറ: ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാകാത്തതാണെന്നും, അദ്ദേഹത്തിന്റെ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആന്‍ഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനവും കരുതലും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം കേരളത്തിന്റെ സുവർണകാലഘട്ടമായിരുന്നു എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആന്‍ഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ബോബൻ ജി.നാഥ് അധ്യക്ഷനായി.യോഗത്തിൽ കെപിസിസി സെക്രട്ടറി പി. ജർമിയാസ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, ചക്കിനാൽ സനൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ബാബു ജി. പട്ടത്താനം, ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ്, ചവറ ഗോപകുമാർ, റോസ് ആനന്ദ്, പൊന്മന നിശാന്ത്,ചിത്രാലയം രാമചന്ദ്രൻ, സെബാസ്റ്റ്യൻ അംബ്രോസ്, സുരേഷ് കുമാർ , എം.സുശീല, ആർ. ജിജി, തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ഇ. യൂസഫ്കുഞ്ഞ്, അഡ്വ.എം.എ. ആസാദ്, കെ. രാജശേഖരൻ തുടങ്ങിയവരെ ചടങ്ങിൽ ഉമ്മൻ ചാണ്ടി ജനസേവ പുരസ്കാരം നൽകി ആദരിച്ചു .