എംസി റോഡിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു
1581291
Monday, August 4, 2025 10:53 PM IST
കൊട്ടാരക്കര : എംസി റോഡിൽ ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ വൈശാഖത്തിൽ അനു വൈശാഖ് (26) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയോടെയാണ് അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നും അടൂർ ഭാഗത്തേയ്ക്ക് പോകും വഴി എംസി റോഡിൽ ഇഞ്ചക്കാട് കോടിയാട്ട് ക്ഷേത്രത്തിന് സമീപം നിന്ന വൈദ്യുത പോസ്റ്റുകളും, ക്ഷേത്രത്തിന്റെ ബോർഡുകളും ഇടിച്ച് തകർത്ത് പുലമൺ തോട്ടിലേയ്ക്ക് കാർ മറിയുകയായിരുന്നു.
നാട്ടുകാരും, വഴിയാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വൈശാഖിനെ പുറത്തെടുത്തത്. തുടർന്ന് കൊട്ടാരക്കര താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. വൈശാഖ് ചാത്തന്നൂരിലെ സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിംഗ് ഏജന്റായി ജോലി നോക്കുകയായിരുന്നു. മാതാവ്. ഷൈലജ.