ആയൂർ ചെറുപുഷ്പ സ്കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി
1581232
Monday, August 4, 2025 6:17 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ 2025 - 26 അധ്യയന വർഷത്തെ വിവിധ ഹൗസുകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുഇൻവെസ്റ്റിച്ചർ സെറിമണി നടന്നു.സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ചടയമംഗലം സബ് ഇൻസ്പെക്ടർ എം. മോനിഷ് മുഖ്യാതിഥിയായിരുന്നു.
ഹെഡ് ബോയ് മുഹമ്മദ് മുസമിൽ, ഹെഡ് ഗേൾ ആർദ്ര ലാൽ എന്നിവരെ സാഷേ അണിയിച്ച് അംഗീകാരം നൽകി. ക്ലബ്ഹൗസ് ലീഡേഴ്സിനെയും സാഷേ ,ബാഡ്ജ് എന്നിവ അണിയിച്ചു.
ചടങ്ങിന്റെ ഭാഗമായി ഹൗസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും നടന്നു. സ്കൂൾ ബസാർ ഫാ. ജോൺ പാലവിള കിഴക്കേതിൽ , അധ്യാപിക ബുഷ്റ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.