കേരളപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു
1581235
Monday, August 4, 2025 6:17 AM IST
കുണ്ടറ : കേരളപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ തെറിച്ചു പോയെങ്കിലും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി മുന്പേപോയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് ലോറിയിൽ കുരുങ്ങുകയും 100 മീറ്ററോളം ദൂരത്തിൽ ലോറി നിർത്താതെ പോവുകയും ചെയ്തു. പുറകെ വാഹനത്തിൽ വന്നവർ ലോറിയെ ഓവർടേക്ക് ചെയ്ത് ബഹളം വെച്ച് തടഞ്ഞു നിർത്തിയപ്പോൾ ആണ് ലോറി ഡ്രൈവർ വിവരം അറിയുന്നത്.
ലോറി ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ക്ലീനറും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.