കൊട്ടിയം ഹോളിക്രോസ് കോളജ് ഓഫ് നഴ്സിംഗിന് അക്രഡിറ്റേഷൻ എ പ്ലസ്
1581237
Monday, August 4, 2025 6:17 AM IST
കൊട്ടിയം: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കെ യു എച്ച് എസ്, മികച്ച ഗുണ നിലവാരത്തിനുള്ള അക്രഡിറ്റേഷൻ എ പ്ലസ് നേടി കൊട്ടിയം ഹോളിക്രോസ് കോളജ് ഓഫ് നഴ്സിംഗ്.
ആരോഗ്യ സര്‍വകലാശാലയുടെ ഔദ്യോഗിക വേദിയില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റിയിലെ മികച്ച നഴ്സിംഗ് കോളജിനുള്ള അംഗീകാരമായ അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നമേലിൽ നിന്നും ഹോളിക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബെര്‍ത്താ പെരേപ്പാടന് ഏറ്റുവാങ്ങി.
പരിപാടിയില്‍ ഹോളിക്രോസ് നഴ്സിംഗ് കോളജ് കോഓര്‍ഡിനേറ്ററും അസോസിയേറ്റ് പ്രഫസറുമായ എസ്. ചിക്കു സന്നിഹിതനായിരുന്നു.