സ്നേഹസ്പർശം പദ്ധതി വിതരണം
1581470
Tuesday, August 5, 2025 7:22 AM IST
പരവൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയുടെ പതിനേഴാംഘട്ട വിതരണം പരവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ജി. എസ്. ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോജോ .കെ. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പരവൂർ നഗരസഭ ചെയർ പേഴ്സൺ പി.ശ്രീജ മരണാനന്തര കുടുംബസഹായം വിതരണം നടത്തി.
10 ലക്ഷം രൂപ വീതം ജില്ലയിൽ മരണപ്പെട്ട അഞ്ചു വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കാണ് സഹായധനമായി നൽകിയത്. നാളിതുവരെ 85 കുടുംബങ്ങൾക്കായി എട്ടരക്കോടി രൂപയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി വിതരണം നടത്തിയിട്ടുള്ളത്. ജില്ലാ ട്രഷറർ കബീർ, പരവൂർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എം.സഫീർ, ജനറൽ സെക്രട്ടറി ടി.എസ്. ലൗലി, ട്രഷറർ ബി. രാജീവ്, പ്രസിഡന്റ് മിഥിലാജ്, എസ്. അശോക് കുമാർ, രാജൻ കുറുപ്പ്, നഗരസഭ കൗൺസിലർ മാരായ എസ്. ശ്രീലാൽ, ആർ.എസ്. സുധീർകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.