കടവരാന്തയിൽ വയോധികൻ മരിച്ചനിലയിൽ
1581289
Monday, August 4, 2025 10:53 PM IST
പുനലൂർ : കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വാളക്കോട് വാർഡിൽ കുടമുക്ക് ജംഗ്ഷനിലെ കട വരാന്തയിലാണ് കഴിഞ്ഞദിവസം പുലർച്ചെ മൃതദേഹം പ്രദേശവാസികൾ കണ്ടത്.
ഇയാൾ വർഷങ്ങളായി ഐക്കരക്കോണം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത് ഉപജീവനം നടത്തിവരുകയായിരുന്നു.ഗോപാലൻ, പാരിപ്പള്ളി എന്നീ പേരുകളിലാണ് ഇയാളെ അറിയപ്പെട്ടിരുന്നത്. പുനലൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.