അവകാശ നിഷേധത്തിനെതിരേ ദ്വിദിന സത്യഗ്രഹം
1581469
Tuesday, August 5, 2025 7:22 AM IST
കൊല്ലം : അവകാശങ്ങളും ആനുകൂല്യങ്ങളും തുടർച്ചയായി കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധമറിയിച്ചും പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നാളെയും മറ്റന്നാളും കളക്ടറേറ്റിന് മുന്നിൽ ദ്വിദിന സത്യഗ്രഹം സംഘടിപ്പിക്കും.
പ്രക്ഷോഭ ഭാഗമായി ജില്ലയിലെ 15 ട്രഷറികളിലും 85 മണ്ഡലം കേന്ദ്രങ്ങളിലും പ്രചരണ യോഗങ്ങൾ നടത്തി.ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെയുള്ള ആയിരത്തോളം പെൻഷൻകാർ രണ്ടു ദിവസമായി നടത്തുന്ന സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ അറിയിച്ചു.
സത്യഗ്രഹം ഒന്നാം ദിവസം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും രണ്ടാം ദിവസം കെപിസിസി രാഷ്്ട്രീയകാര്യ സമിതിയംഗം അഡ്വ. ബിന്ദു കൃഷ്ണയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന -ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.