️എസ്പിസി സ്ഥാപക ദിനാഘോഷം നടത്തി
1581466
Tuesday, August 5, 2025 7:22 AM IST
ചവറ : എസ്ബി വിഎസ് ഗവ. എച്ച്എസ്എസ് പന്മന മനയിൽ സ്കൂളിൽ എസ്പിസി യുടെ സ്ഥാപക ദിനാഘോഷം നടത്തി. ജില്ലാ ഡപ്യൂട്ടി കമ്മീഷണർ എക്സൈസ് നൗഷാദ് മുഖ്യാതിഥിയായി ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് എം. അജി അധ്യക്ഷനായി.എസ്എംസി ചെയർമാൻ പന്മന മഞ്ചേഷ്, സ്കൂൾ എച്ച്എം ആർ. ഗംഗാദേവി, പിടിഎ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, അധ്യാപകരായ സി.വി. മായ, ഷൈൻകുമാർ, ജസീല എന്നിവർ പ്രസംഗിച്ചു.