സ്വർണമാല തിരികെ നൽകി ജീവകാരുണ്യ പ്രവർത്തകൻ മാതൃകയായി
1581236
Monday, August 4, 2025 6:17 AM IST
ചവറ : ലൂർദ് മാതാ കോൺവെന്റിന് സമീപമുള്ള സ്റ്റേഷനറി കടയുടെ സമീപത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി ജീവകാരുണ്യ പ്രവർത്തകൻ ആന്റണി മരിയാൻ.
ഒരു പവൻ സ്വർണമാലയാണ് കളഞ്ഞുകിട്ടിയത്. സ്വർണമാല ചവറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. മാല കളഞ്ഞു കിട്ടിയവിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചതിനെ തുടർന്ന് ചെറുശേരിഭാഗം സ്വദേശി സാമിന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് ചവറ പോലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർ അബ്ദുൾ റൗഫിലിന്റെ സാന്നിധ്യത്തിൽ മാല ഉടമസ്ഥന് കൈമാറുകയും ചെയ്തു.