ജീപ്പില്‍ യാത്ര ചെയ്ത കുടുംബത്തെ കാട്ടുപോത്ത് ആക്രമിച്ചു
1581479
Tuesday, August 5, 2025 7:22 AM IST
കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കുടുംബ ംസഞ്ചരിച്ച ജീപ്പിനെ കാട്ടുപോത്ത് ആക്രമിച്ചു. അഞ്ചു പേര്‍ക്കു പരിക്ക്. മലയോര ഹൈവേയില്‍ ചോഴിയക്കോട് അരിപ്പ സ്കൂളിനു സമീപത്ത് പുത്തന്‍പുരയില്‍ ഷെരീഫും കുടുംബവും സഞ്ചരിച്ച ജീപ്പാണ് കാട്ടുപോത്ത് ആക്രമിച്ചത്.
പാങ്ങോട്ടുനിന്നു കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പിനെ അരിപ്പയില്‍ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. അപകടത്തില്‍ ഷെരീഫ് (40), ഭാര്യ അസീന (35), മക്കളായ മുഹമ്മദ് ഷാഹിന്‍ (15), മുഹമ്മദ് ഷെഹിന് (12), ഭാര്യയുടെ അമ്മ നജീമ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നജീമയുടെ കൈക്കും ഷെരീഫിന്റയും അസീനയുടെയും കാലുകള്‍ക്കുമാണ് ഗുരുതരമായ പരിക്കേറ്റത്. കുട്ടികള്‍ക്ക് നിസാര പരിക്കുകളാണുള്ളത്. ബന്ധുവീട്ടില്‍ പോയി മടങ്ങവേയാണ് അപകടം സംഭവിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിയന്ത്രണംവിട്ട ജീപ്പ് മതിലിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. പരിക്കേറ്റവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.