തിരുമുക്ക് അടിപ്പാത: ജനകീയറിലേ ധർണയിൽ വ്യാപാരികളും അധ്യാപകരും പങ്കാളിയായി
1582037
Thursday, August 7, 2025 6:31 AM IST
ചാത്തന്നൂർ:ദേശീയ പാതയിൽ തിരുമുക്കിൽ നിർമിച്ച് വരുന്ന അശാസ്ത്രീയ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തന്നൂർ വികസന സമിതി തിരുമുക്കിൽ സംഘടിപ്പിച്ചിട്ടുള്ള ജനകീയ റിലേ ധർണയുടെ മൂന്നാം ദിവസം വ്യാപാരി വ്യവസായി സംഘടനകൾ ധർണയുടെ ഭാഗമായി.വ്യാപാര സ്ഥാപനങ്ങൾക്ക് അവധി നൽകി ചാത്തന്നൂർ നിന്നും പ്രകടനമായെത്തിയാണ് അവർ ധർണയിൽ പങ്കെടുത്തത്.
രാവിലെ വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പങ്കെടുത്ത ധർണ ജില്ലാ ജോയിന്റ്സെക്രട്ടറി ജയചന്ദ്രൻ ചാനൽവ്യൂ ഉദ്ഘാടനം ചെയ്തു.കെ.കെ.നിസാർ അധ്യക്ഷത വഹിച്ചു.എം.ശശിധരൻ, ജി.എസ്.സുരേഷ് ,ജി.രാജശേഖരൻ, ദീപ, ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും ഭാവിയിൽ ബാധിക്കുന്ന ഒരു പ്രധാന വികസന പ്രശ്നത്തിന് പരിഹാരം തേടി ചാത്തന്നൂർ സെന്റ്ജോർജ് യുപിഎസ് പിറ്റി എയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും അധ്യാപകരും ധർണയിൽ പങ്കാളിയായി. വൈകുന്നേരം നടന്ന ധർണ ഹെഡ്മാസ്റ്റർ ബെനിൽ മാത്യൂഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അധ്യക്ഷനായി. ശ്യാം, അനസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരാണ് ധർണയിൽ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി രാജൻ കുറുപ്പ് ധർണ ഉദ്ഘാടനം ചെയ്തു.ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ്എം.ശശിധരൻ അധ്യക്ഷനായിരുന്നു. ബാബു ,ഹരി അമ്മൂസ്,പി.മോഹനൻഎന്നിവർ പ്രസംഗിച്ചു.
ജനകീയറിലേ ധർണയുടെ സമാപനദിവസമായഇന്ന്ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കലാസാംസ്ക്കാരിക സംഗമം നടക്കും.
പാട്ടും പറച്ചിലുമായി കവികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.തിരുമുക്കിൽ സ്ഥാപിക്കുന്ന 30 മീറ്റർ നീളമുള്ള കാൻവാസിൽ ചിത്രകാരന്മാർ പ്രതിഷേധ ചിത്രമെഴുത്ത് നടത്തും.
കലാസാംസ്ക്കാരിക സംഗമത്തിൽ സ്വമേധയാ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ചാത്തന്നൂർ വികസന സമിതി അഭ്യർഥിച്ചു.