കെഎൽസിഎ രൂപത മെമ്പർഷിപ്പ് കാമ്പയിന് കൊല്ലത്ത് തുടക്കമായി
1582031
Thursday, August 7, 2025 6:31 AM IST
കൊല്ലം: കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ അർഹമായ പരിഗണന ലത്തീൻ സമുദായത്തിന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നൽകണമെന്ന് കൊല്ലം കെഎൽസിഎ യോഗം ആവശ്യപ്പെട്ടു.
കെഎൽസിഎ കൊല്ലം രൂപത മെമ്പർഷിപ്പ് കാമ്പയിൻ കൊല്ലം രൂപത വികാരി ജനറൽ റവ. ഡോ.ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. 31 വരെയാണ് അംഗത്വ വിതരണം നടക്കുക.
കേരള ലത്തീൻ സഭയുടെ സമുദായ സംഘടനയായ കെഎൽസിഎ പുതിയ നേതൃത്വ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.
രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കായംകുളം യൂണിറ്റ് പ്രസിഡന്റ് വിനാൻസി ഷാരോൺ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ഫാ. ജോർജ് സെബാസ്റ്റ്യൻ, അനിൽ ജോൺ, വിൻസി ബൈജു, അഡ്വ. ഫ്രാൻസിസ് .ജെ. നെറ്റോ, എഡിസൺ അലക്സ്, സാലി സക്കറിയ, ജോസ് കല്ലശേരി, സോളമൻ റൊസാരിയോ. റോണാ റിബേറോ, ഡൽസി ആന്റണി, ഡെറിക് കാർഡോസ്, ജോസഫ് വാടി, ഫ്രാൻസിസ് ജോസഫ് തോപ്പ് എന്നിവർ പ്രസംഗിച്ചു.