ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
1582034
Thursday, August 7, 2025 6:31 AM IST
ചാത്തന്നൂർ:ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. കെ. ശ്രീകുമാര്‍ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സദാനന്ദൻ പിള്ള അധ്യക്ഷത വഹിച്ചു. ജോയിന്റ് ബി ഡി ഒ കെ. ജിപ്സൺ പ്രസംഗിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ, തൊഴിൽ വകുപ്പുമായി കൈകോർത്ത് കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ ( കെ - ഡിസ്ക്) നേതൃത്വം നൽകുന്ന പദ്ധതിയാണ് വിജ്ഞാന കേരളം.
അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിലന്വേഷകർക്ക് അഞ്ച് ലക്ഷം വിജ്ഞാന തൊഴിലുകൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ നൈപുണ്യ വികസന ഉള്ളടക്കം അവതരിപ്പിച്ച് തൊഴിലവസരക്ഷമത വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ഡി പി എം സനല്‍ പറഞ്ഞു.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജില,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ ,കില റീസോഴ്സ്പേഴ്സന് ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.