ബൈക്കിൽ കുടുങ്ങിയ പാന്പിനെ പുറത്തെടുത്തു
1582033
Thursday, August 7, 2025 6:31 AM IST
കുണ്ടറ : ബൈക്കിൽ കുടുങ്ങിയനിലയിൽ പാമ്പിനെ കണ്ടു . ആശുപത്രിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. എൻഫീൽഡ് ബുള്ളറ്റ് ബൈക്കിൽ എത്തിയ യുവാക്കൾ ബൈക്ക് നിർത്തിയ ശേഷം കോഫി ഷോപ്പിലേക്ക് കയറിപ്പോയി.
അതുവഴി വന്ന കാൽനടക്കാരായ രണ്ട് സ്ത്രീകളാണ് പെട്രോൾ ടാങ്കിന്റെ അടിയിൽ പാമ്പിനെ കണ്ടത്. സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ബൈക്ക് മറിച്ചിട്ട് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ആൾക്കൂട്ടത്തിൽ നിന്ന ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കമ്പിയും മറ്റും ഉപയോഗിച്ച് പാന്പിനെ പുറത്തെടുത്തത്. കാലാവസ്ഥ വ്യതിയാനം ഉള്ളതിനാൽ കുടുംബമായി സഞ്ചരിക്കുന്നവർ, വാഹനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാലുക്കളാകണമെന്ന മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്.