ഗവർണർ -സർക്കാർ തർക്കം ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കും: എൻ.കെ.പ്രേമചന്ദ്രൻ എംപി
1582035
Thursday, August 7, 2025 6:31 AM IST
കൊട്ടിയം: ഗവർണരും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് എൻ. കെ. പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു.
ആർഎസ് പി, ആർ വൈ എഫ് പ്ലാക്കാട് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് 2025 എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. സൗജന്യ പഠനോപകരണ വിതരണം ചെയ്തു.
ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്. ശ്രീലാൽ, ആർ എസ് പി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്യാം മോഹൻ കൈപ്പുഴ, തമ്പി പുന്നതല, യുഡിഫ് മണ്ഡലം കൺവീനർ എ. രാജീവ്, ചെയർമാൻ സജി, സാമൂവൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, സീത ശിവൻകുട്ടി, സുധീഷ്, വിനോദ് കുമാർ സന്ധ്യ, രഞ്ജിനി രാജൻ കുറുപ്പ്, സുഭദ്രാമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളുംനടന്നു.