ചെറുപുഷ്പ സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി
1582028
Thursday, August 7, 2025 6:20 AM IST
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിലെ ഹിരോഷിമ ദിനാചരണം സോഷ്യൽ സയൻസ് ക്ലബിന്റെആഭിമുഖ്യത്തിൽ നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ബർസാർ ഫാ.ജോൺ പാലവിള കിഴക്കേതിൽ ഹിരോഷിമ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും പ്രിൻസിപ്പൽ ഫാ.അരുൺ ഏറത്ത്, ലോകത്ത് യുദ്ധം ഉളവാക്കുന്ന പ്രതിസന്ധികളെ കുറിച്ചും സമാധാനം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗിച്ചു.
വിദ്യാർഥികളായ ഖദീജ, ജുവൽ, ശിവഗംഗ, അധ്യാപിക ജിബിയാ ജോർജ് എന്നിവർ പ്രസംഗിക്കുകയുണ്ടായി. പോസ്റ്റർ, ഡോക്യുമെന്ററി എന്നിവയുടെ പ്രദർശനവും പ്രത്യേക ക്വിസ് മത്സരവും നടന്നു.