സി. കേശവൻ അവാർഡ്പ്രവാസി വ്യവസായി നസീർ വെളിയിലിന്
1582024
Thursday, August 7, 2025 6:20 AM IST
കൊല്ലം: സാമൂഹ്യ പരിഷ്കർത്താവും തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ സ്മരണയ്ക്കായിസി. കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി. കേശവൻ അവാർഡിന് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ ഓട്ടിസം സ്കൂൾ ചെയർമാനുമായ നസീർ വെളിയിൽ അർഹനായി.
ഭിന്നശേഷിക്കാരായ പ്രത്യേകിച്ച് ഓട്ടിസം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നടത്തിവരുന്ന സേവനപ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബറിൽ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.