ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളി തിരുന്നാൾ
1582025
Thursday, August 7, 2025 6:20 AM IST
കുളത്തുപ്പുഴ: ഏഴംകുളം മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ 10 മുതൽ 15 വരെ നടക്കും. 10നു വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്. വി.കുർബാന. ഭക്തസംഘടനകളുടെ വാർഷികം. 11ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന,വചനധ്യാനം.
12 മുതൽ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന.13നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന.14നു വൈകുന്നേരം അഞ്ചിനു പത്തനംതിട്ട ഭദ്രാസന മെത്രാൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് വിശുദ്ധ കുർബാനക്കു കാർമികത്വം വഹിക്കും.15നു വി.മൂന്നിൻമേൽ കുർബാന.കൊടിയിറക്ക്.
നേർച്ച എന്നിവയോടെ തിരുന്നാൾ സമാപിയ്ക്കുമെന്ന് വികാരി ഫാ. ജോഷ്വാ കൊച്ചുവിളയിൽ, മിഷനറി സിസ്റ്റർ ചൈതന്യ ഫ്രാൻസിസ് ഡിഎം, ട്രസ്റ്റി ജോയി മാക്കുളത്ത്, സെക്രട്ടറി ഏഴംകുളം രാജൻ തുടങ്ങിയവർഅറിയിച്ചു.