അമച്ചർ അത്ലറ്റിക് മീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചു
1582036
Thursday, August 7, 2025 6:31 AM IST
കുളത്തൂപ്പുഴ : കൊല്ലം അമച്ചർ അത്ലറ്റിക് മീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് കുളത്തൂപ്പുഴയിലെ മോഡൽ റസിഡൻഷൽ സ്കൂളിലെ വിദ്യാർഥികൾ. ആറ്റിങ്ങലിൽ നടന്ന അണ്ടർ 20 ജില്ലാ അത്ലറ്റിക്സ് മീറ്റിൽ സീനിയർ വിഭാഗത്തിൽ ലോങ്ങ് ജമ്പിൽ , എസ്.ആദർശ്, 4×100 റിലേയിൽ എ. അനുരാഗ്, എസ്. ആദർശ്, കൃഷ്ണനുണ്ണി എന്നിവർ സ്വർണ്ണ മെഡലും ആണ് നേടിയിരിക്കുന്നത്.ട്രിപ്പിൾ ജമ്പിൽ ആദർശ് വെള്ളി മെഡൽ, 800 ഓട്ടത്തിൽ എ. അനുരാഗിന് വെങ്കല മെഡൽ, 100 മീറ്റർ ഓട്ടത്തിൽ കൃഷ്ണനുണ്ണിയും,
400 മീറ്റർ ഓട്ടത്തിൽ അനന്തു ചന്ദ്രനും വെങ്കല മെഡലും ആണ് സ്വന്തമാക്കിയത്. ഹാമർ ത്രേയിൽ ആദിനാഥിന് വെങ്കലം കിട്ടി. ജൂനിയർ വിഭാഗത്തിൽ 4× 100 റിലേയിൽ വരുൺ, പ്രജിത്ത് എന്നിവർ വെങ്കല മെഡലും നേടി. സ്കൂളിലെ കായിക അധ്യാപകൻ സ്റ്റാലിന്റെ കോച്ചിങ്ങിലാണ് ഈ നേട്ടങ്ങൾ.