വിപഞ്ചികയുടെ മരണം പഴുതടച്ച അന്വേഷണം വേണം: എംപി
1582038
Thursday, August 7, 2025 6:31 AM IST
കുണ്ടറ : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ വീട്ടിലെത്തി എൻ.കെ.പ്രേമചന്ദ്രൻ എംപി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം യു എ ഇ യിലെ ഇന്ത്യൻ എംബസി അംബാസഡറോടും കേന്ദ്ര വിദേശകാര്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിലെ ത്തിക്കുന്നതിനും അദ്ദേഹം ഇട പെടലുകൾ നടത്തിയിരുന്നു.
വിവാഹശേഷം വിദേശത്തെത്തുന്ന പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സമ ഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
കുറ്റക്കാർക്കെതിരേ കേരളത്തിലും നിയമനടപടികൾ സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ചപോലീസ് നടപടികളുംധ്രുത ഗതിയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.