ഉയരപ്പാതയിൽ തീ പിടിത്തം: കൊട്ടിയത്ത് പരിഭ്രാന്തിക്കിടയാക്കി
1582039
Thursday, August 7, 2025 6:31 AM IST
കൊട്ടിയം: ദേശീയപാതയ്ക്കായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഉയരപ്പാതയുടെ മുകളിൽ തീ പിടിച്ചത് കൊട്ടിയത്ത് പരിഭ്രാന്തി ഉണ്ടാക്കി. ചൊവ്വാഴ്ച രാത്രി ഏഴോടെ കൊട്ടിയം ജംഗ്ഷനിൽ ഉള്ള ഉയരപ്പാതയ്ക്ക് മുകളിൽ നിന്നും തീ ഉയരുന്നത് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തീ ഉയർന്നതോടെ വഴിയാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി .തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും നാട്ടുകാരും ചേർന്ന് ഉയരപ്പാതക്കു മുകളിൽ വെള്ളം എത്തിച്ച് തീ കെടുത്തുകയായിരുന്നു. ഉയരപ്പാത നിർമാണത്തിനായി വശങ്ങളിൽ അടിച്ചിരുന്ന തടിക്കാണ് തീ പിടിച്ചത്.