പുനലൂരിൽ മൂന്ന് കിലോയോളം കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി
1582027
Thursday, August 7, 2025 6:20 AM IST
പുനലൂർ: രഹസ്യവിവരത്തെ തുടർന്ന്ഇന്നലെ വൈകുന്നേരം പുനലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ചെറുകിട കച്ചവടക്കാർക്ക് വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പ്രാഥമിക നിഗമനം.
പുനലൂർ ,മഞ്ഞമൺകാല ആലഞ്ചേരി പുത്തൻവീട്ടിൽ സുജിൻ (22),ഇളമ്പൽ, മാടപ്പാറ ,പുത്തൻവീട്ടിൽ ജോയൽ (21),ആയൂർ, നീറായിക്കോട്, അനന്തു ഭവനിൽഅഖിൽ (22) എന്നിവരെയാണ്മൂന്ന് കിലോയോളം കഞ്ചാവുമായി പിടികൂടിയത്.
ചെമ്മന്തൂർ -കുതിരച്ചിറ റോഡിൽസെന്റ് തോമസ് സ്കൂളിന് സമീപം വെച്ചാണ് യുവാക്കൾ പോലീസിന്റെ പിടിയിലാകുന്നത്.ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ബാഗിൽ രണ്ടു കെട്ടുകളിലായി പൊതിഞ്ഞ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
തുടർന്ന് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പുനലൂർ പോലീസ് പൂർത്തീകരിച്ചു . ഇവരെ കോടതിയിൽ ഹാജരാക്കും.